പരവൂർ: സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഓണം മാർക്കറ്റ് 2025 ചാത്തന്നൂർ ഫെയർ ഫെസ്റ്റിനു നാളെ പരവൂരിൽ തുടക്കം. രാവിലെ 9.30ന് പരവൂർ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ സഫർഖയാൽ ആദ്യവില്പന നിർവഹിക്കും. നാളെ രാവിലെ 9.30ന് ആരംഭിക്കുന്ന ഫെസ്റ്റിൽ ജയ അരി, പച്ചരി, വെളിച്ചെണ്ണ, മുളക്, മല്ലി അടക്കം 13 ഇനങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കും. ചടങ്ങിൽ കെ. സേതുമാധവൻ, നെടുങ്ങോലം രഘു, എസ്.ശ്രീലാൽ, ജെ.ഷെരീഫ്, വി.അംബിക, കെ.കെ.സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.