അഞ്ചൽ: അഞ്ചൽസെന്റ് ജോർജ്ജ് സെൻട്രൽ സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടികൾ സിനിമാ സീരിയൽ താരം സതീഷ് വെട്ടിക്കവല ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ലീന അലക്സ് കുട്ടികൾക്ക് ഓണ സന്ദേശം നൽകി. നിർദ്ധന കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണവും നടന്നു. കുടിക്കളുടെ വിവിധ കലാപരിപാടികൾ, അത്തപ്പൂക്കള മത്സരം, തിരുവാതിര, ഓണപ്പാട്ട്, വടംവലി തുടങ്ങിയ മത്സരങ്ങളും നടന്നു ആഘോഷത്തോടനുബന്ധിച്ച് ഓണ സദ്യയും ഒരിക്കിയിരുന്നു.