കൊല്ലം :ശ്രീനാരായണ വനിതാ സമിതിയൂടെ ഈ വർഷത്തെ ചാരിറ്റബിൾ പ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന് 56,000 രൂപ സംഭവന നൽകി. സമിതി പ്രസിഡന്റ് പ്രേമ നടരാജന്റെ നേതൃത്വത്തിലാണ് തുക കൈമാറിയത്. സേവനപ്രവർത്തനങ്ങൾ സമിതിയുടെ ലക്ഷ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.