sss-
ചക്രധാർസാഹുവിനെ എസ് എസ് സമിതി സ്റ്റാഫ് അംഗങ്ങൾ യാത്രയാക്കുന്നു

കൊല്ലം: എസ്.എസ് സമിതി അഭയകേന്ദ്രത്തിന്റെ സംരക്ഷണയിലായിരുന്ന ചക്രധാർ സാഹു പിതാവിനും ബന്ധുക്കൾക്കുമൊപ്പം സ്വന്തം നാട്ടിലേക്ക് യാത്രയായി.

മാനസിക നില തകരാറിലായി തെരുവിൽ വിഭ്രാന്തി കാട്ടി നടന്ന അവസ്ഥയിലാണ് എസ്.എസ് സമിതി സാമൂഹ്യ സേവന വിഭാഗം ജീവനക്കാരനായ മാത്യു വാഴക്കുളം ഇദ്ദേഹത്തെ കണ്ടെത്തിയത്. അഭയകേന്ദ്രം മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യറിനെ വിവരമറിയിച്ചതിനെ തുടർന്ന് അഭയകേന്ദ്രം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ ചികിത്സ നൽകി. മൂന്ന് മാസങ്ങൾക്കകം ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞു. എസ്.എസ് സമിതി കൗൺസലിംഗ് വിഭാഗമാണ് ഇദ്ദേഹവുമായി സംസാരിച്ച് സ്വദേശം കണ്ടെത്തിയത്. പൊലീസിൽ പരാതി നൽകിയിരുന്നതിനാൽ ബന്ധുക്കളെ വേഗം കണ്ടെത്താനായി. പിതാവ് മോഹൻ സാഹു, ഇളയ സഹോദരൻ റാഫി, സഹോദരീ ഭർത്താവ് അവിനാഷ് ജന എന്നിവരാണ് സമിതിയിലെത്തി ചക്രധാർ സാഹുവിനെ കൂട്ടിക്കൊണ്ടുപോയത്.