ncc-

കൊല്ലം: എൻ.സി.സി കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ അഷ്ടമുടി, പുന്നമട, വേമ്പനാട് തടാകങ്ങളിലൂടെ ദേശീയ ജലപാത 3 വഴി നടത്തിയ സെയിലിംഗ് പര്യവേഷണം സമാപിച്ചു. കൊല്ലം ഗ്രൂപ്പിലെ ഡെപ്യൂട്ടി ഗ്രൂപ്പ് കമാൻഡർ കേണൽ ഫിർദൗസ് ദുബാഷാണ് പര്യവേഷണം ഫ്ലാഗ്-ഇൻ ചെയ്തത്. 29 പെൺകുട്ടികളും 36 ആൺകുട്ടികളും ഉൾപ്പടെ 65 കേഡറ്റുകളാണ് പങ്കെടുത്തത്. പത്ത് ദിവസത്തിനിടെ, അഷ്ടമുടി തടാകം, പുന്നമട, വേമ്പനാട് തടാകം എന്നിവിടങ്ങളിലൂടെ ഏകദേശം 220 കിലോമീറ്റർ സഞ്ചരിച്ചു. വിവിധ ഹാൾട്ടിംഗ് പോയിന്റുകളിൽ സാമൂഹിക സേവന, ബോധവത്കരണ പരിപാടികളും നടത്തി. പുന്നമടയിൽ ടീമിനോടൊപ്പം ചേർന്ന എൻ‌.സി‌.സി കേരള- ലക്ഷദ്വീപ് മേഖലാ ഡയറക്ടർ കേണൽ എം.പ്രമോദ് യാത്രാവലോകനം നടത്തി.