photo-
അമ്പലത്തും ഭാഗം കുന്നുവിള 5502-ാം നമ്പർ കുമാരനാശാൻ മെമ്മോറിയൽ ശാഖയിലെ പ്രതിഷ്ഠാ വാർഷികവും വാർഷിക പൊതുയോഗവും കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ അമ്പലത്തുംഭാഗം കുന്നുവിള 5502 ാം നമ്പർ കുമാരനാശാൻ മെമ്മോറിയൽ ശാഖയിൽ പ്രതിഷ്ഠാ വാർഷികവും വാർഷിക പൊതുയോഗവും നടത്തി. കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബി.കവിത അദ്ധ്യക്ഷയായി. യോഗം ഡയറക്ടർ ബോർഡുമെമ്പർ വി.ബേബികുമാർ ഗുരുസാന്ത്വനം ക്ഷേമ പദ്ധതി ധനസഹായത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ കൗൺസിലർ പ്രേം ഷാജി മെരിറ്റ് അവാർഡ് വിതരണം നടത്തി. ശാഖാ സെക്രട്ടറി ബൈജു മാധവൻ സ്വാഗതവും വൈസ് പ്രസിഡന്റ് സജയകുമാർ നന്ദിയും പറഞ്ഞു. സാംസ്കാരിക സമ്മേളനം യൂണിയൻ സെക്രട്ടറി റാം മനോജ് ഉദ്ഘാടനം ചെയ്തു. പ്രഭാഷകൻ ഡോ.എം.എം.ബഷീർ ആത്മീയപ്രഭാഷണം നടത്തി. കൗൺസിലർ നെടിയവിള സജീവൻ സംസാരിച്ചു.തുടർന്ന് ദൈവ ദശകം ചൊല്ലൽ മത്സരം ,കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു.

എസ്.എൻ.ഡി.പി യോഗം അമ്പലത്തും ഭാഗം കുന്നുവിള 5502-ാം നമ്പർ കുമാരനാശാൻ മെമ്മോറിയൽ ശാഖയിലെ പ്രതിഷ്ഠാ വാർഷികവും വാർഷിക പൊതുയോഗവും കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു