karadi

കുന്നത്തൂർ: ഓണത്തിന്റെ വരവറിയിച്ച് കോവൂർ തോപ്പിൽമുക്ക് ഗ്രന്ഥശാലയ്ക്ക് സമീപം ഞായറാഴ്ച കരടികളിറങ്ങും. കോവൂർ ദി കേരള ലൈബ്രറിയുടെ നേതൃത്വത്തിലാണ് കരടികളി മത്സരം. വൈകിട്ട് 5ന് ആരംഭിക്കുന്ന കരടികളി രാത്രി 10 ഓടെ സമാപിക്കും. മികച്ച ടീമിന് 5001 രൂപ ക്യാഷ് പ്രൈസും ട്രോഫിയും മികച്ച പാട്ടുപാടുന്ന ടീമിന് 5001 രൂപ ക്യാഷ് പ്രൈസും ട്രോഫിയും മികച്ച വേഷം ധരിക്കുന്ന ടീമിന് 5001 രൂപ ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം പ്രമോദ് വെളിയനാട് മുഖ്യാതിഥിയാകും. സെപ്തംബർ 2ന് ഉച്ചയ്ക്ക് 12ന് ബഥന്യഭവനിൽ ഓണസദ്യയും ഓണാഘോഷവും സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്തംഗം അനിൽ എസ് കല്ലേലിഭാഗം ഉദ്ഘാടനം ചെയ്യും.