കൊല്ലം: ശിശുക്ഷേമ സമിതിയിലെ എല്ലാ കുട്ടികൾക്കും കൊല്ലം പുളിമുട്ടിൽ സിൽക്ക്സ് ഓണക്കോടി സമ്മാനിച്ചു. മനേജിംഗ് ഡയറക്ടർ സ്റ്റീഫൻ, കളക്ടർ എൻ. ദേവീദാസിന് സമിതിയിലെ കുട്ടികൾക്കും ഓണക്കോടി കൈമാറി. ജില്ലാ ശിശുക്ഷേമ സമിതി സെകട്ടറി അഡ്വ. ഡി. ഷൈൻദേവ്, ജില്ലാ ട്രഷറർ എൻ. അജിത് പ്രസാദ്, വൈസ് പ്രസിഡന്റ് അഡ്വ. ഷീബ ആന്റണി, എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ കറവുർ എൽ.വർഗീസ്, പി. അനീഷ്, ആർ. മനോജ്, പുളിമുട്ടിൽ സിൽക്സ് മനേജർ സുനിൽ എന്നിവർ പങ്കെടുത്തു.