എഴുകോൺ: കരീപ്ര ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറി പ്രഥമ കായകല്പ് അവാർഡ് ഏറ്റുവാങ്ങി. തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് അവാർഡ് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ, വൈസ് പ്രസിഡന്റ് സി.ഉദയകുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ഗീതാകുമാരി, ഡി.എം.ഒ ഡോ.ബിന്ദു, ഡി.പി.എം ഡോ.പൂജ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ധന്യ.ആർ.ദേവ് എന്നിവർ പങ്കെടുത്തു. 97.8 മാർക്ക് നേടിയാണ് കരിപ്ര ആയുർവേദ ഡിസ്പെൻസറി ജില്ലയിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിൽ ഒന്നാമതായത്.