കൊല്ലം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 17ന് രക്തദാനം, മുതിർന്ന സ്വർണത്തൊഴിലാളികളെ ആദരിക്കൽ, കുട്ടികൾക്ക് കാതുകുത്തി കമ്മലിടൽ തുടങ്ങിയ ചടങ്ങുകൾ നടത്തും.

ഒക്ടോബർ 4, 5 തീയതികളിൽ തൃശൂരിൽ നടക്കുന്ന ബയർ-സെല്ലർ മീറ്റ് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് ബി.പ്രേമാനന്ദ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എസ്.പളനി, സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, ജില്ലാ ട്രഷറർ എസ്.സാദിഖ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ വിജയൻ പുനലൂർ, രാജീവൻ ഗുരുകുലം, ജില്ലാ സെക്രട്ടറിമാരായ ജോസ് പാപ്പച്ചൻ, ബോബി റോസ് എന്നിവർ സംസാരിച്ചു. കാതുകുത്തി കമ്മലിട്ട് നൽകുന്നതിന് അർഹരായ കുട്ടികളുടെ രക്ഷിതാക്കൾ ജില്ലാ ജനറൽ സെക്രട്ടറി എസ്.പളനി: 9446111850, ജില്ലാ ട്രഷറർ എസ്.സാദിഖ്: 9846297669 എന്നിവരുടെ ഫോൺ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം.