photo
നെടുവത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ ഓണം വിപണി മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര : നെടുവത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ ഓണം വിപണി മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ.സാബു അദ്ധ്യക്ഷത വഹിച്ചു. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി, ഗ്രാമപഞ്ചായത്തംഗങ്ങളായ എൽ.എസ്.സവിത, എസ്.ത്യാഗരാജൻ, സി.പി.എം, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ചിത്തിരലാൽ, ആർ.പ്രശാന്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വിജയൻ പിള്ള, കോട്ടാത്തല ശ്രീകുമാർ, സി.രാജ് കിഷോർ, മാധവൻ പിള്ള എന്നിവർ സംസാരിച്ചു. രമാദേവിയ്ക്ക് മന്ത്രി കെ.എൻ.ബാലഗോപാൽ ആദ്യ വില്പന നടത്തി. കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ ആരംഭിച്ച ഓണം വിപണിയിൽ പതിമൂന്ന് ഇനം നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭിക്കും. നെടുവത്തൂർ സഹകരണ ബാങ്കിന് സമീപത്തായാണ് ഓണവിപണി തുറന്നത്.