കൊല്ലം: പുത്തൂരിൽ വാടക വീട്ടിൽ താമസിച്ചിരുന്ന യുവതിയെ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ ചുങ്കത്തറ വില്യത്ത് പുത്തൻവീട്ടിൽ തങ്കച്ചൻ- ഓമന ദമ്പതികളുടെ മകൾ ടി.അനിതാമോളാണ് (33) മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. ഭർത്താവുമായി അകന്ന് രണ്ട് കുട്ടികളുമായി പാങ്ങോട് കശുഅണ്ടി ഫാക്ടറിക്ക് സമീപത്തെ വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു അനിതാമോൾ. തലേന്ന് കുട്ടികളെ കുടുംബ വീട്ടിലാക്കി. രാത്രി ഭക്ഷണവുമായി ഇവിടെ എത്തിയ കൂട്ടുകാരിയാണ് വിഷം കഴിച്ച് അബോധാവസ്ഥയിലായിരുന്ന അനിതാമോളെ കണ്ടെത്തിയത്. ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുത്തൂരിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. സംസ്കാരം ഇന്ന് കടമ്പനാട് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷോൺ, രോഹിത്ത്. പുത്തൂർ പൊലീസ് കേസെടുത്തു.