കൊല്ലം: ബി.ജെ.പി തിരുവനന്തപുരം മേഖലാ നേതൃത്വ ശില്പശാല ഇന്ന് വാളകം വയയ്ക്കലിൽ നടക്കും. രാവിലെ 10ന് അരോമ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അദ്ധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, എസ്.സുരേഷ്, അനൂപ് ആന്റണി, വൈസ് പ്രസിഡന്റ് കെ.സോമ, ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് എന്നിവർ സംസാരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നായി 400 പ്രതിനിധികൾ പങ്കെടുക്കും.