court

കൊല്ലം: പരവൂർ ചീപ്പ് പാലത്തിന് സമീപം പുതുവീട്ടിൽ ഗോപാലകൃഷ്ണപിള്ളയെ ബിയർ കുപ്പിക്ക് മുഖത്ത് അടിച്ചും തറയിലിട്ട് ദേഹമാസകലം ചവിട്ടിയും കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട സജിൻ, അഹമ്മദ് എന്നിവരെ കൊല്ലം നാലാം അഡിഷണൽ സെഷൻസ് ജഡ്ജി സി.എം.സീമ വെറുതെ വിട്ടു. 2020 ഫെബ്രുവരി 19ന് വൈകിട്ട് 7 ഓടെയാണ് കേസിനാസ്പദമായ സംഭവം. കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് പ്രതികളെ വെറുതെവിട്ടത്. രണ്ടാം പ്രതി വിദേശത്തായതിനാൽ വിചാരണ നേരിട്ടില്ല. സജിനുവേണ്ടി അഡ്വ. പി.കെ.ശ്യാമളാദേവി, എം.ജി.അനന്യ, എം.ആർ.പ്രിയങ്ക ശർമ്മ എന്നിവരും രണ്ടാം പ്രതി അർഷുദീന് വേണ്ടി അഡ്വ.മീനുദാസ് എന്നിവർ ഹാജരായി.