kpsta
കെ.പി.എസ്.ടി.എ

കൊട്ടാരക്കര: പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നിന്ന് ആരംഭിക്കുന്ന പൊതുവിദ്യാഭ്യാസ പരിവർത്തന സന്ദശയാത്ര മാറ്റൊലിക്ക് കൊട്ടാരക്കരയിൽ സ്വീകരണം നൽകും. സ്വാഗതസംഘം രൂപീകരണയോഗം എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.എസ്.മനോജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ബിജുമോൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, സാംസൺ വാളകം, ആർ.മുരളീധരൻ പിള്ള, കോശി.കെ.ജോൺ, സി.ആർ.രാധാകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ ചെയർമാനും സംഘടന ജില്ലാ ട്രഷറർ ബിജുമോൻ കൺവീനറുമായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.