കൊല്ലം:എൻ.എസ്.എസ് ഭക്തരുടെ വികാരം മാനിക്കണമെന്ന് മുൻ മിസോറാം ഗവർണറും ബി.ജെ.പി നേതാവുമായ കുമ്മനം രാജശേഖരൻ കൊല്ലത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.വ്യാപാര താത്പര്യത്തോടെ നടത്തുന്ന എക്സ്പോ പോലെയാണ് സർക്കാർ അയ്യപ്പസംഗമം നടത്തുന്നത്.മുഖ്യമന്ത്രിക്കും മന്ത്രി വി.എൻ.വാസവനും അയ്യപ്പനിൽ വിശ്വസം ഉണ്ടോ.ഇവരെല്ലാം ഇപ്പോൾ അയ്യപ്പന്റെ പേരിൽ ഇറങ്ങിപ്പുറപ്പെടുമ്പോൾ ഭക്തർക്ക് സംശയം ഉണ്ടാകും.ബിന്ദു അമ്മിണിയെപോലുള്ളവരെ വീണ്ടും കൊണ്ടുവന്ന് ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് സർക്കാർ ശ്രമം.വിശ്വാസികൾക്കാണ് അയ്യപ്പ സംഗമം നടത്താൻ അവകാശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറഞ്ഞു.