kk

കൊല്ലം: ബ്യൂപ്രിനോഫിൻ, ഡയസെപാം കടത്തിയ കേസിലെ പ്രതി തഴുത്തല ഉമയനല്ലൂർ പറക്കുളം വലിയവിള വീട്ടിൽ സൈദലിയെ (29) രണ്ട് വർഷം തടവിനും 20,000 രൂപ പിഴയ്ക്കും കൊല്ലം അഡിഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി സി.എം.സീമ ശിക്ഷിച്ചു.

2021 ആഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം. വില്പന നടത്തുന്നതിന് കൊണ്ടുവന്ന ബ്യൂപ്രിനോഫിനും ഡയസപാം ആംപ്യൂളുകളും കൊല്ലം ഇ.ഇ ആൻഡ് എ.എൻ.എസ്.എസ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എസ്.കൃഷണകുമാറും സംഘവുമാണ് പിടികൂടിയത്. രണ്ടാം പ്രതി ഉമയനല്ലൂർ മേലക്കിഴക്കതിൽ വീട്ടിൽ അനന്തൻ പിള്ള (മാധവൻ) വിചാരണ മദ്ധ്യേ മരിച്ചു. കൊല്ലം ഇ.ഇ ആൻഡ് എ.എൻ.എസ്.എസ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ജി.കൃഷ്ണകുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ.ജയകുമാർ ഹാജരായി. സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.മുഹമ്മദ് ഷെഹിൻ, ഐ.സിജിൽ എന്നിവരായിരുന്നു പ്രോസിക്യൂഷൻ സഹായി.