കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഫാത്തിമ മാതീ നാഷണൽ കോളേജ് എൽ.എസ്.സിയിൽ പഠിക്കുന്ന മലയാള വിഭാഗം വിദ്യാർത്ഥികളുടെ ഓണാഘോഷം ഇന്ന് കോളേജിൽ നടക്കും. ഓണപ്പൂക്കള മത്സരത്തോടെ തുടക്കമാകും. വിവിധ കായിക- വിനോദ- കലാ മത്സരങ്ങൾ നടക്കും. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി.ജഗതീരാജ് മുഖ്യാതിഥിയാകും. ഓണസദ്യയുമുണ്ടാകും.