bank-
പന്മന സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ച ഓണക്കിറ്റ് വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ്‌ അഡ്വ.ഇ.യൂസുഫ് കുഞ്ഞും കൺകറന്റ്‌ ഓഡിറ്റർ എൻ.സിനിയും ചേർന്ന് നിർവഹിക്കുന്നു

ചവറ: പന്മന സർവീസ് സഹകരണ ബാങ്കിൽ ഓണവിപണി ആരംഭിച്ചു. 22 ഇനം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്തി മിതമായ നിരക്കിലാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. ഓണക്കിറ്റ് വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ്‌ അഡ്വ.ഇ.യൂസുഫ് കുഞ്ഞും കൺകറന്റ്‌ ഓഡിറ്റർ എൻ.സിനിയും ചേർന്ന് നിർവഹിച്ചു. നിത്യോപയോഗ സാധനങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന നീതി സൂപ്പർ മാർക്കറ്റും ബാങ്കിൽ പ്രവർത്തിക്കുന്നുണ്ട്. ബാങ്ക് സെക്രട്ടറി എമിലി ഡാനിയേൽ, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.