കൊല്ലം: കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ വിജ്ഞാനകേരളം തൊഴിൽമേള സെപ്തംബർ 16ന് സി.കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ സംഘടിപ്പിക്കും. തൊഴിൽ രഹിതർക്ക് ഡി.ഡബ്ല്യു.എം.എസ് പോർട്ടൽ, കുടുംബശ്രീ ജോബ് ഫെസലിറ്റേഷൻ സെന്റർ മുഖേന രജിസ്റ്റർ ചെയ്യാം. മേളയുടെ നടത്തിപ്പിനായി മേയർ ഹണി ബഞ്ചമിൻ ചെയർപേഴ്‌സണും ഡെപ്യൂട്ടി മേയർ വൈസ് ചെയർമാനും നഗരസഭ സെക്രട്ടറി ജനറൽ കൺവീനറും പ്രോജക്ട് ഓഫീസർ കൺവീനറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, പാർലമെന്ററി പാർട്ടി ലീഡർമാർ, വകുപ്പ് മേധാവികൾ എന്നിവർ അടങ്ങിയ എക്‌സി.കമ്മിറ്റിക്ക് രൂപം നൽകി. ഫോൺ: 8086552129, 9633292934.