അഞ്ചൽ: ഗുരുധർമ്മ പ്രചരണസഭ പുനലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മ മാസാചരണത്തിന് തുടക്കമായി. അഞ്ചൽ ശബരിഗിരി ശാന്തി കേന്ദ്രത്തിൽ ഇത് സംബന്ധിച്ച് നടന്നയോഗം ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് എം.എസ്.മണിലാൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഡോ.വി.കെ. ജയകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പന്മന സുന്ദരേശൻ മുഖ്യ പ്രഭാഷണം നടത്തി. സഭാ മുൻ കേന്ദ്രകമ്മിറ്റി അംഗം ആർച്ചൽ സോമൻ, താലൂക്ക് വൈസ് പ്രസിഡന്റ് വി.എൻ. ഗുരുദാസ്, മണ്ഡലം സെക്രട്ടറി വി. സുരേഷ് കുമാർ, മാതൃസഭാ താലൂക്ക് പ്രസിഡന്റ് കെ ലളിതമ്മ, വൈസ് പ്രസിഡന്റ് ലീലാ ജഗന്നാഥൻ, സെക്രട്ടറി സുദർശനാ ശശി, ജോ. സെക്രട്ടറി ലതാ രാജേന്ദ്രൻ, മൃദുലകുമാരി, സുഷമാ പ്രസന്നൻ, വിജയ, അജിത, ലീലാ, സീന, മോളിചന്ദ്രൻ, ബീനാ സോദരൻ, ജലജാ വിജയൻ, രവീന്ദ്രൻ കുരിശിൻമൂട്, ശ്രീനിവാസൻ, പ്രസാദ് കോമളം, സത്യപാലൻ, എൻ. ചന്ദ്രബാബു, ഷിബു തുടങ്ങിയവർ
പങ്കെടുത്തു.