കൊല്ലം: കുറവ-സിദ്ധാർ സമുദായാചാര്യനും നവോത്ഥാന നായകനുമായ രാഘവാചാര്യന്റെ 129ാം പിറവി ദിനാഘോഷം സംഘടിപ്പിച്ചു. ആചാര്യൻ പ്രചാരക സംഘത്തിന്റെ നേതൃത്വത്തിൽ ഇളംകുളം കുഞ്ഞൻപിള്ള സ്‌മാരക ഹാളിൽ നടന്ന പുഷ്പാർച്ചനയും പിറവി ദിനയോഗവും പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബി.ബബുൽദേവ് ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് വേണു പൂതക്കുളം അദ്ധ്യക്ഷനായി. സെക്രട്ടറി പ്രകാശ്, അനൂപ് ശങ്കർ മലനട, അഡ്വ. കൈതവാരം ശ്രീലാൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ശശി അടൂർ, മനോജ് ചൂരക്കോട്, കെ.കെ.ശിവൻകുട്ടി, എസ്.ലീല, കൊച്ചുരാമൻ, പ്രസാദ് സദാനന്ദപുരം, രണദേവ്, ഉമാ പുനർജനി, ഷാജു എന്നിവർ സംസാരിച്ചു.