sho-
ഇക്കോ ഷോപ്പിൻറെ ഉൽഘാടനം

പൂതക്കുളം: പൂതക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം അമ്മാരത്ത് ജംഗ്ഷനിൽ ആരംഭിച്ച ഇക്കോ ഷോപ്പ് ഉദ്ഘാടനം ജി.എസ്.ജയലാൽ എം.എൽ.എ നിർവഹിച്ചു. പൂതക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അമ്മിണി അമ്മ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലൈല ജോയ്, ഡി.സുരേഷ് കുമാർ, ഇത്തിക്കര ബ്ലോക്ക് മെമ്പർമാരായ സനിത രാജീവ്, എൻ.സദാനന്ദൻപിള്ള, പഞ്ചായത്ത് മെമ്പർമാരായ കെ.പ്രകാശ്, ഷൈജു ബാലചന്ദ്രൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീവത്സ.പി.ശ്രീനിവാസൻ, കൃഷി ഓഫീസർ പി.സുബാഷ്, അസി.കൃഷി ഓഫീസർ വി.ബാലകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ആർ. രാജേഷ് എന്നിവർ സംസാരിച്ചു. കാർഷികോത്പന്നങ്ങൾ വാങ്ങുന്നതിനുമുള്ള സൗകര്യം ഇക്കോഷോപ്പിലൂടെ ലഭ്യമാക്കുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.