കൊല്ലം: ഗുരുധർമ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ വേപ്പാലും മൂട് രാമസ്വാമി മഠത്തിൽ ശ്രീനാരായണഗുരു- മഹാത്മാഗാന്ധി സമാഗമ സ്മരണയും മഹാത്മാ അയ്യൻകാളി അനുസ്മരണ യോഗവും സാംസ്‌കാരിക സെമിനാറും കവിയരങ്ങും നടത്തി.ശിവഗിരി മഠം ശിവനാരായണ തീർത്ഥ സ്വാമി ഉദ്ഘാടനം നിർവഹിച്ചു. എൻ. മഹേശ്വരൻ അദ്ധ്യക്ഷനായി. കടപ്പാക്കട ശിവജി സ്വാഗതം പറഞ്ഞു. രാമസ്വാമി മഠം ശ്രീനാരായണ ധർമ്മവ്രത സ്വാമി, ജ്ഞാന വിജയാനന്ദ സ്വാമിനി, ഗുരു സംസ്കാര സെക്രട്ടറി സുഗത്, ഗുരുവീക്ഷണം മാസിക എഡിറ്റർ ശിവ ബാബു, ആറ്റൂർ ശരത് ചന്ദ്രൻ, രാജൻ മടയ്ക്കൽ, വിജയൻ ചന്ദനമാല, അപ്‌സര ശശികുമാർ, ആശ്രാമം ഓമനക്കുട്ടൻ, മുക്കോട് ഗോപാലകൃഷ്ണൻ, പ്യാരേലാൽ , ട്വിങ്കിൾ പ്രഭാകരൻ, ഹസ്താമലകൻ എന്നിവരെ ആദരിച്ചു.