കൊല്ലം: രാവിലെ ഹാക്ക് ചെയ്യപ്പെട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഉച്ചയോടെ വീണ്ടെടുത്തു. ഇന്നലെ രാവിലെ വാട്സ്ആപ്പ് നമ്പറിന്റെ ഡി.പി സ്വകാര്യ സ്ഥാപനത്തിന്റേതായി മാറുകയായിരുന്നു. ഉദ്യോഗസ്ഥർ വിവിധ കേന്ദ്രങ്ങളിൽ നിന്ന് അയച്ച സന്ദേശങ്ങളും ലഭിച്ചില്ല. ഇതോടെ സൈബർ സെല്ലിന് വിവരം കൈമാറി. സൈബർ സെൽ ഫോൺ പരിശോധിച്ച ശേഷം വാട്സ്ആപ്പ് അക്കൗണ്ട് വീണ്ടെടുത്ത് നൽകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി കളക്ടർ അറിയിച്ചു.