photo
കരുനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ കോഴിക്കോട് ശാഖയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ കോഴിക്കോട് ശാഖയുടെ പുതിയ കെട്ടിടം മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു. ആദ്യ നിക്ഷേപം നഗരസഭാ ചെയർമാൻ പടിപ്പുര ലത്തീഫ് സ്വീകരിച്ചു. ലോക്കറിന്റെ ഉദ്ഘാടനം തൊടിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി.രാജനും കൗണ്ടറിന്റെ ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാർ ടി.സുരേഷ് കുമാറും നിർവഹിച്ചു.

ബാങ്ക് പ്രസിഡന്റ് സി.വിജയൻ പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി ബി.ഗംഗ റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ കെ. ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ ലീലാവതി, നഗരസഭാ കൗൺസിലർ റഹിയാനത്ത് ബീവി, ഭരണസമിതി അംഗങ്ങളായ ഗോപകുമാർ, മുത്തുകൃഷ്ണൻ, രേഖ, കരുമ്പാലിൽ സദാനന്ദൻ, സുജി, മനോജ് മുരളി, അനിൽകുമാർ, ഷെഫീക്ക്, അമൃതാശിവൻ എന്നിവർ സംസാരിച്ചു. അഡ്വ.മുഹമ്മദ് നുഫൈൽ സ്വാഗതവും, സോണിയ നന്ദിയും പറഞ്ഞു.