തൃപ്രയാർ: ഔഷധസേവ ദിനത്തിൽ ശ്രിരാമഭക്ത സേവ സമിതിയും മണപ്പുറം ഫൗണ്ടേഷനും സംയുക്തമായി ക്ഷേത്ര പരിസരത്ത് ഔഷധക്കഞ്ഞി വിതരണം ചെയ്തു. തൃപ്രയാർ ദേവസ്വം മാനേജർ മനോജ് കെ.നായർ ദദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ആദ്യ ഔഷധക്കഞ്ഞി പടിപ്പുരയ്ക്കൽ ഉണ്ണി മേനോനും ഭാര്യയും ഏറ്റുവാങ്ങി. ശ്രിരാമ ഭക്തസമിതി പ്രവർത്തകൻ ജഗദിഷ് കോയമ്പത്തൂരിനെ 65 വർഷം തുടർച്ചയായി ശബരിമല ദർശനം നടത്തിയതിന് പൊന്നാട അണിയിച്ച് ആദരിച്ചു. ശ്രിരാമഭക്ത സേവ സമിതി പ്രസിഡന്റ് ദിവാസ് ആലക്കൽ. രക്ഷാധികാരി വിജയകുമാർ മേനോൻ, സെക്രട്ടറി ലക്ഷ്മി സന്തോഷ്, സുധീർ ആലക്കൽ, പി.കെ.വിനോദ്, സബിത അന്തുപറമ്പിൽ, അജിത മനോഹരൻ, രാമദാസ് കിഴക്കെടത്ത്, ശശി തൃപ്രയാർ, മണപ്പുറം കമ്പനി സെക്രട്ടറി ശ്രീദിവ്യ, ഹോം ഫിനാൻസ് മാനേജർ മജ്ഞു എന്നിവർ നേതൃത്വം നൽകി.