തൃശൂർ: ഉദര രോഗികളുടെ സൗകര്യാർത്ഥം കൂടുതൽ ആധുനിക സൗകര്യങ്ങളോടെ അമലയുടെ ഗാസ്‌ട്രോ സെന്റർ പട്ടിക്കാട് ചെമ്പൂത്രയിൽ പി.എം ആർക്കേഡിൽ ആരംഭിക്കുന്നു. ഗാസ്‌ട്രോ എന്ററോളജി, ഗാസ്‌ട്രോ ഇന്റസ്‌റ്റൈനൽ സർജറി ഡോക്ടർമാർ നയിക്കുന്ന ദിവസേനയുള്ള ഒ.പി, എൻഡോസ്‌കോപ്പി, കൊളനോസ്‌കോപ്പി തുടങ്ങിയ രോഗനിർണയ സംവിധാനങ്ങളും ഒപ്പം ലാബ്, ഫാർമസി സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഇന്നു രാവിലെ 9.30ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ദേവമാതാ വികാർ പ്രൊവിൻഷ്യാൾ ഫാഡേവി കാവുങ്കൽ, തഹസിൽദാർ ടി.ജയശ്രീ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ എന്നിവർ പങ്കെടുക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി നാളെ രാവിലെ ഒമ്പത് മുതൽ മെഗാമെഡിക്കൽ ക്യാമ്പ് നടത്തും.