inauguration

അന്നമനട: പാലിശ്ശേരി എസ്.എൻ.ഡി.പി സ്‌കൂളിൽ ഹിന്ദി മഞ്ചിന്റെ നേതൃത്വത്തിൽ പ്രേംചന്ദ് ദിനാചരണം നടത്തി. പ്രധാനാദ്ധ്യാപിക ഇ.ഡി. ദീപ്തിയും അദ്ധ്യാപകരും വിദ്യാർത്ഥികളും ഛായാചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചു. പ്രേംചന്ദിനെക്കുറിച്ച് ലഘുവിവരണം അവതരിപ്പിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ പോസ്റ്റർ, പ്രശ്‌നോത്തരി മത്സരങ്ങൾ നടന്നു. വിശ്രമ ജീവിതം നയിക്കുന്ന സാമൂഹിക രാഷ്ട്രീയ പ്രവർത്തകൻ വർഗീസ് കാച്ചപ്പിളളിയെ അദ്ധ്യാപകരും ക്ലബ് പ്രതിനിധികളും വീട്ടിൽ ചെന്ന് ആദരിച്ചു. വായനാമാസാചരണത്തിന്റെ ഭാഗമായി വിജയികൾക്ക് പ്രിൻസിപ്പൽ സമ്മാനദാനവും നിർവഹിച്ചു.