vitutu
വിത്തൂട്ടിന്വനത്തില്‍എത്തിയവിദ്യാര്‍ത്ഥികള്‍

ആമ്പല്ലൂർ : വനം വന്യജീവി വകുപ്പ് പാലപ്പിള്ളി റേഞ്ച് ഓഫീസിന്റെയും അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ വിത്തൂട്ട് പാലപ്പിള്ളി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ടി.ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകൻ എം.ബി.സജീഷ് അദ്ധ്യക്ഷനായി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ.എം.അനുശ്രീ, ആർ.ആർ.ടി എസ്.എഫ്.ഒ വി.വി.ഷിജു എന്നിവർ സംസാരിച്ചു.
മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കാനായി വനം വകുപ്പ് നടപ്പാക്കുന്ന ഫുഡ്, ഫോഡർ, വാട്ടർ മിഷന്റെ ഭാഗമായിട്ടാണ് വിത്തൂട്ട് നടത്തിയത്. വന്യജീവികൾക്ക് ആവശ്യമായ ഫലങ്ങൾ കാട്ടിൽ നട്ടുവളർത്തുകയെന്നതാണ് മിഷന്റെ ലക്ഷ്യം. പ്ലാവ്, കാട്ടുമാവ്, മാങ്കോസ്റ്റീൻ, ഞാവൽ, മലംപുന്ന, അമ്പഴം, ആഞ്ഞിലി, പന, കുടംപുളി എന്നിവയുടെ വിത്തുകളാണ് മണ്ണും ജൈവവളവും ചേർത്ത് ബോൾ രൂപത്തിലാക്കി പാലപ്പിള്ളി കള്ളായി ഒലി വന മേഖലയിൽ നിക്ഷേപിച്ചത്. ഈ വിത്തുകൾ മഴയിൽ മുളച്ചുപൊന്തി സ്വാഭാവിക വനമാക്കി മാറ്റുകയാണ് ലക്ഷ്യം.