കൊടകര: ജയിലിലടച്ച കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കൊടകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും യോഗവും സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം പി.ആർ. പ്രസാദൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം കെ.സി.ജെയിംസ് അദ്ധ്യക്ഷതവഹിച്ചു. ഏരിയാ കമ്മിറ്റി അംഗമായ സി.എം.ബബീഷ്, കെ.ഡി.അപ്പച്ചൻ,അൻവർ സാദിഖ്,അമ്പിളി സോമൻ തുടങ്ങിയവർ സംസാരിച്ചു. കൊടകര: കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. പ്രതിഷേധ ധർണ സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കൊടകര മണ്ഡലം പ്രസിഡന്റ് വി.എം.ആന്റണി അദ്ധ്യക്ഷത വഹിച്ചു. എം.കെ.ഷൈൻ,വിനയൻ തോട്ടാപ്പിള്ളി, സദാശിവൻ കുറുവത്ത്, കോടന നാരായണൻകുട്ടി എന്നിവർ സംസാരിച്ചു.