പാവറട്ടി : ഏനാമാക്കൽ ക്ഷീരവ്യവസായ സംഘത്തിന്റെ 'നവനി' നാടൻ പാലും തൈരും പാക്കറ്റിലാക്കി വിപണിയിലെത്തിക്കുന്നതിന്റെ ഉദ്ഘാടനം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ നിർവഹിച്ചു. ക്ഷീര സംഘം പ്രസിഡന്റ് ടി.ഐ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ ആദ്യ വിൽപ്പന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് റസാക്ക്, മത്സ്യ സംഘം പ്രസിഡന്റ് യു.എ.ആനന്ദൻ, പട്ടികജാതി സംഘം പ്രസിഡന്റ് കെ.വി.മനോഹരൻ, കയർ വ്യവസായ സംഘം പ്രസിഡന്റ് പി.കെ.ഉത്തമൻ, ജോജോ മാളിയേക്കൽ, സെക്രട്ടറി പി.ആർ.രജനി എന്നിവർ സംസാരിച്ചു. ഒരു ദിവസം കാലാവധിയുള്ള ഉൽപ്പന്നം മായമില്ലാതെ ഉപഭോക്താക്കൾക്ക് എത്തിക്കുകയാണ് ലക്ഷ്യം.