merit-day

കൊടുങ്ങല്ലൂർ : പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്‌കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. അഡ്വ. വി.ആർ.സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ മിഷൻ ചെയർമാൻ ഇ.ഡി.ദിവാകരൻ അദ്ധ്യക്ഷനായി. ദേശീയ തലത്തിൽ ഹയർ സെക്കൻഡറി കൊമേഴ്‌സ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ഗൗരി ബൈജുവിനും പത്താം ക്ലാസിൽ സ്‌കൂൾ ടോപ്പറായ ഭദ്ര സി.ശശിക്കും എം.എൽ.എ ഉപഹാരങ്ങൾ സമ്മാനിച്ചു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി: വി.കെ.രാജു മുഖ്യാതിഥിയായിരുന്നു. പുതിയ തലമുറയുടെ നല്ല ഭാവിക്കായി നിയമത്തിന്റെ പരിരക്ഷകൾ വിനിയോഗിക്കണമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. ഹയർ സെക്കൻഡറി തലത്തിലും ഹൈസ്‌കൂൾ തലത്തിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എസ്.എൻ മിഷൻ ഉപഹാരങ്ങൾ നൽകി. കൾച്ചറൽ ഫെസ്റ്റിന്റെ ഭാഗമായി പ്ലസ് വൺ വിദ്യാർത്ഥികൾ നടത്തിയ ഫുഡ് ഫെസ്റ്റിൽ നിന്നും ലഭിച്ച തുക സ്‌കൂളിലെ ആയയായ സജിത സുരേഷിന് ഭർത്താവിന്റെ ചികിത്സാ ധന സഹായമായി കുട്ടികൾ കൈമാറി. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും അനുഭവങ്ങൾ പങ്കുവച്ചു. സ്‌കൂൾ മാനേജറും എസ്.എൻ മിഷൻ സെക്രട്ടറിയുമായ ദീപക് സത്യപാലൻ, എസ്.എൻ മിഷൻ ജോയിന്റ് സെക്രട്ടറി എൻ.പി.കാർത്തികേയൻ, എസ്.എൻ മിഷൻ എക്‌സിക്യൂട്ടീവ് അംഗം സുരേന്ദ്രൻ, പ്രിൻസിപ്പൽ കെ.ജി.ഷൈനി, വൈസ് പ്രിൻസിപ്പൽ ഭാഗ്യ പി.മേനോൻ തുടങ്ങിയവർ സംസാരിച്ചു.