കൊടുങ്ങല്ലൂർ: പി. വെമ്പല്ലൂർ ശ്രീസായ് വിദ്യാഭവനിൽ മെറിറ്റ് ഡേയും ആദ്യഘട്ട പാരന്റിംഗ് സെഷനും നടന്നു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി: വി.കെ.രാജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.ജയകുമാർ അദ്ധ്യക്ഷനായി. മോട്ടിവേഷണൽ സ്പീക്കർ ജിജോ ജെയിംസ് ന്യൂജനറേഷൻ പാരന്റിംഗ് എന്ന വിഷയത്തിൽ നടത്തിയ സെഷൻ ആകർഷകമായി. 2024-25 അദ്ധ്യയന വർഷത്തിൽ സി.ബി.എസ്.സി ബോർഡ് പരീക്ഷയിൽ 85% ത്തിലധികം മാർക്ക് ലഭിച്ച വിദ്യാർത്ഥികളെയും വിഷയാടിസ്ഥാനത്തിൽ ഉയർന്ന മാർക്ക് ലഭിച്ച വിദ്യാർത്ഥികളെയും സ്‌കൂൾ ടോപ്പറായ ബസന്ത്, സൗരവ് ഷൈൻ എന്നിവരെയും മൊമെന്റോ നൽകി അഭിനന്ദിച്ചു. ആറു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളിൽ ഉയർന്ന മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കും മൊമെന്റോ നൽകി. ഡയറക്ടർ ബോർഡ് മെമ്പർ സി.നന്ദകുമാർ, സ്‌കൂൾ അക്കാഡമിക് ഡയറക്ടർ സി.വിജയകുമാരി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വരദ ബി.മേനോൻ, സി.ഇ.ഒ: വിഷ്ണു സായി മേനോൻ, പ്രിൻസിപ്പൽ സിജി സിജേഷ്, വൈസ് പ്രിൻസിപ്പൽ പി.സി.മോഹനൻ, പി.ടി.എ വൈസ് പ്രസിഡന്റ് രേഷ്മ അഭിലാഷ്, അദ്ധ്യാപകരായ രശ്മി രവീന്ദ്രൻ, പി.എ.ബാബു എന്നിവർ പങ്കെടുത്തു.