c
c

പെരിഞ്ചേരി : എ.എൽ.പി സ്‌കൂൾ പൂർവ വിദ്യാർത്ഥി കല്ലൂർ മന കെ.കെ.ശശികുമാർ എട്ടു ലക്ഷം രൂപ ചെലവ് ചെയ്തു നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം സ്‌കൂളിന് സമർപ്പിച്ചു. പ്രവാസിയായ ശശികുമാറിന്റെ പത്‌നി വത്സയുടെ സ്മരണാർത്ഥം സമർപ്പിച്ച ഓഡിറ്റോറിയം മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷനായി. സി.കെ.അനന്തകൃഷ്ണൻ ശശികുമാറിനെ ആദരിച്ചു. സ്മരണികയുടെ പകർപ്പ് ഡോ.പി.എൻ.സുരേഷ് കുമാറിന് നൽകി കെ.ശശിധരൻ പ്രകാശനം ചെയ്തു. മാനേജർ വി.കെ.ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രാധാകൃഷ്ണൻ, ഗീത ശ്രീധരൻ, സുനിൽ ചാണാശ്ശേരി, ഹരി സി.നരേന്ദ്രൻ, സായരാമ ചന്ദ്രൻ, വി.ഐ.ജോൺസൺ, വി.പി.ജയറാം, എ.കെ.ജയറാം, സുമതി നാരായണൻകുട്ടി, കെ.കെ.വാസുദേവൻ, പി.ബി.സിംപിൾ, എം.കെ.പ്രസാദ്, ഇ.എം.ലില്ലി എന്നിവർ പ്രസംഗിച്ചു.