inauguration
1

അന്നമനട : അന്നമനട പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ച വി.എസ്.അച്യുതാനന്ദൻ സ്മാരക ഹാളും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന മെറിറ്റ്‌സ് ഡേയും മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. വി.ആർ.സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ്, വൈസ് പ്രസിഡന്റ് സിന്ധു ജയൻ, ടി.കെ.സതീശൻ, കെ.കെ.രവി നമ്പൂതിരി, കെ.എ.ബൈജു, സി.കെ.ഷിജു, ടെസി ടൈറ്റസ് എന്നിവർ പ്രസംഗിച്ചു.