മാള: 'ഭരണഘടനയെ സംരക്ഷിക്കാം, മതേതര ഇന്ത്യയെ വീണ്ടെടുക്കാം'എന്ന മുദ്രാവാക്യവുമായി എ.ഐ.വൈ.എഫ് മാള മണ്ഡലം കമ്മിറ്റി 15ന് വൈകിട്ട് 5ന് കുഴൂർ ടൗണിൽ യുവസംഗമം സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് വി.വി.വിവേക് ഉദ്ഘാടനം ചെയ്യും മണ്ഡലം പ്രസിഡന്റ് രമ്യ ശ്രീജേഷ് അദ്ധ്യക്ഷയാകും. വി.എസ്.ഗോപാലകൃഷ്ണൻ, പി.എഫ്.ജോൺസൺ, പി.കെ.അലി, പി.വി.പ്രദീപ്, പി.വി.അരുൺ, യു.വി.വാസുദേവൻ, കെ.സി.ഗോപി എന്നിവർ പ്രസംഗിക്കും. എം.ആർ.അപ്പുക്കുട്ടൻ (ചെയർമാൻ), പി.വി.പ്രദീപ്, പി.എഫ്.ജോൺസൺ, പി.വി.അരുൺ (വൈസ് ചെയർമാൻമാർ), വി.എസ്.ഗോപാലകൃഷ്ണൻ (കൺവീനർ), പി.കെ.അലി, രമ്യ ശ്രീജേഷ് എന്നിവരടങ്ങുന്ന 101 അംഗ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.