കൊടുങ്ങല്ലൂർ: സാഹിത്യ ലോകത്തെ ഉറച്ച ശബ്ദവും സൗമ്യനുമായ പ്രൊഫ.എം.കെ.സാനുമാഷുടെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ അനുശോചിച്ചു. ശ്രീനാരായണ ഗുരു സന്ദേശങ്ങളെ ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. അശരണരോടും ദുഃഖിതരോടും ചേർന്ന് നിൽക്കുകയും അവർക്കായി ജീവിക്കുകയും ചെയ്തുവെന്നും അനുശോചന യോഗം അഭിപ്രായപ്പെട്ടു. യൂണിയൻ ചെയർമാൻ പി.കെ.രവീന്ദ്രൻ അദ്ധ്യക്ഷനായി. കൺവീനറും യോഗം കൗൺസിലറുമായ പി.കെ.പ്രസന്നൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. യോഗം കൗൺസിലറും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗവുമായ ബേബി റാം, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ഡിൽഷൻ കൊട്ടേക്കാട്ട്, എം.കെ.തിലകൻ, കെ.ഡി.വിക്രമാദിത്യൻ, ദിനിൽ മാധവ് തുടങ്ങിയവർ പ്രസംഗിച്ചു.