മാള: അഷ്ടമിച്ചിറ എസ്.എൻ.ഡി.പി ശാഖയുടെയും മാള നേത്ര ഐ കെയർ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് രാജൻ നടുമുറി, സെക്രട്ടറി ചന്ദ്രൻ മരോട്ടിക്കുന്നത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മാള നേത്ര ഐ കെയർ സെന്ററിലെ വിദഗ്ദ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ചികിത്സ നൽകി.