ayurvedha-camp

കൊടുങ്ങല്ലൂർ: ലോകമലേശ്വരം ശ്രീ ഗുരുദേവ സമാജവും ശ്രീനാരായണ ധർമ്മ സഭയുടെ പി.എൻ.ആയുർവേദാശ്രമവും നാഗാർജുന ആയുർവേദയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ശ്രീനാരായണ ഹാളിൽ നടന്നു. ശ്രീനാരായണ ധർമ്മസഭ പ്രസിഡന്റ് എൻ.പി.സലിൻ ഉദ്ഘാടനം ചെയ്തു. ഗുരുദേവ സമാജം പ്രസിഡന്റ് ഒ.കെ.ഹർഷകുമാർ അദ്ധ്യക്ഷനായി. സമാജം ചിട്ടി ചെയർമാൻ വി.പി.കല്യാൺ റാം, ട്രഷറർ പി. എസ്.മനോജ്, സഭ സെക്രട്ടറി കെ.വി.സുജ, ശ്രീഗുരുദേവ സമാജം സെക്രട്ടറി വി.എസ്.സജീവൻ, വൈസ് പ്രസിഡന്റ് പി.ആർ.പ്രഹ്ലാദൻ എന്നിവർ സംസാരിച്ചു. നാഗാർജുന ആയുർവേദ മുഖേന സൗജന്യ ന്യൂറോപ്പതി സ്‌ക്രീനിംഗ് ടെസ്റ്റ്, ഡോക്ടർ കൺസൾട്ടേഷൻ, മരുന്ന് തുടങ്ങി എല്ലാ സൗകര്യങ്ങളും പൂർണമായും സൗജന്യമായി നൽകിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.