photo
കേരള കൗമുദി ലേഖകൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരിയെ ഉപഹാരം നൽകി ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദനും സെക്രട്ടറി പി.എ.സജീവനും ചേർന്ന് ആദരിക്കുന്നു.

പാവറട്ടി: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ പഞ്ചായത്തുതല മേഖലാ നേതൃയോഗങ്ങളുടെ തുടക്കം മുല്ലശ്ശേരി ഈസ്റ്റ് ശാഖ ഗുരു മന്ദിരത്തിൽ യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.എ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. രാജ്യത്ത് ഗുരുദേവ സന്ദേശത്തിന് ഏറെ പ്രസക്തി വരുന്ന കാലഘട്ടമാണിതെന്ന് യോഗം അഭിപ്രായപ്പെട്ടു. ഡയറക്ടർ ബോർഡ് അംഗം എ.എസ്.വിമലാനന്ദൻ മാസ്റ്റർ ആമുഖപ്രഭാഷണം നടത്തി. സെപ്തംബർ ഏഴിന് ഗുരുദേവ ജയന്തി ആഘോഷം ശാഖകളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു. സമാധി യൂണിയനിൽ ഗുരുപൂജ, ശാന്തിഹവനം, സർവൈശ്വര്യ പൂജ, ഭജനാവലി തുടങ്ങി പരിപാടികളോടെ ആചരിക്കാനും തീരുമാനിച്ചു.
ബ്രോഷർ പ്രകാശനം യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ, വട്ടംപറമ്പിൽ ബാലന് നൽകി നിർവഹിച്ചു. കേരളകൗമുദി ലേഖകൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരിയെ ആദരിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.പി.സുനിൽ കുമാർ, എ.എസ്.വിമലാനന്ദൻ മാസ്റ്റർ, കൗൺസിലർ രാജൻ, യൂണിയൻ വനിതാ സംഘം സെക്രട്ടറി ശൈലജ കേശവൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സുജിത് വാഴപ്പള്ളി, ശാഖാ സെക്രട്ടറി സന്തോഷ് എന്നിവർ സംസാരിച്ചു.