കൊടുങ്ങല്ലൂർ : അഴീക്കോട്-മുനമ്പം പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ നിയമനടപടികളുമായി പാലം സമരസമിതി. പാലം നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാൻ ശ്രമിക്കുന്നുണ്ട്. അഴീക്കോടും മുനമ്പത്തും അപ്രോച്ച് റോഡ് നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടി എങ്ങുമെത്തിയിട്ടില്ല. പാലം പൂർത്തിയായാലും അപ്രോച്ച് റോഡിനായി വീണ്ടും കാത്തിരിക്കേണ്ടിവരും. അപ്രോച്ച് റോഡിനും സർവീസ് റോഡിനും വേണ്ടി അക്വിസിഷൻ നടപടികൾ തുടങ്ങാൻ ലാൻഡ് അക്വിസിഷൻ തഹസിൽദാറെ അടിയന്തരമായി നിയമിക്കാൻ സർക്കാർ തയ്യാറാകണം. നിവേദനങ്ങൾ നൽകിയിട്ടും ഫലമില്ലാത്തതിനാൽ ഹൈക്കോടതിയെ സമീപിക്കാൻ പാലം സമരസമിതി എക്‌സി.കമ്മിറ്റി യോഗം തീരുമാനിച്ചു. സമര സമിതി ചെയർമാൻ അഡ്വ. ഷാനവാസ് കാട്ടകത്ത് അദ്ധ്യക്ഷനായി.