rally

ചാലക്കുടി: ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളുടെ പേരിലെടുത്ത എല്ലാ കേസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട രൂപതയുടെ ആഭിമുഖ്യത്തിൽ ചാലക്കുടിയിൽ പ്രതിഷേധ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. ആയിരക്കണക്കിന് പേർ പങ്കെടുത്തു. സംഭവത്തിന്റെ പേരിൽ വൈദികർക്കിടയിലും സഭയിലും ഒരു ആശയക്കുഴപ്പമില്ലെന്നും തുടർ പോരാട്ടങ്ങളുടെ ഭാഗമായാണ് പ്രതിഷേധമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ വ്യക്തമാക്കി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ ഫാ. ജോളി വടക്കൻ,മദർ ജനറൽ ഡോ. സി.ആനി കുര്യാക്കോസ്,ഫാ. ആന്റണി മുക്കാട്ടുകാരൻ,ഡോ. ആന്റോസ് ആന്റണി,ഡേവിസ് ഊക്കൻ,മോൺ വിത്സൻ ഈരത്തറ,മോൺ ജോസ് മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു. ചാലക്കുടി ഫൊറോന ദേവാലയത്തിൽ നിന്നാരംഭിച്ച റാലി ഇൻഡോർ സ്‌റ്റേഡിയം മൈതാനിയിൽ സമാപിച്ചു.