ചാവക്കാട്: അതി ദരിദ്രരായ കുടുംബങ്ങൾക്ക് താങ്ങും തണലും ചാരിറ്റബിൾ ട്രസ്റ്റ് നൽകിവരാറുള്ള പെൻഷൻ വിതരണോദ്ഘാടനം ചാവക്കാട് എസ്.എച്ച്.ഒ: വി.വി. വിമൽ നിർവഹിച്ചു. ട്രസ്റ്റ് രക്ഷാധികാരി ഡോ. മുഹമ്മദ് ഷാഫി അദ്ധ്യക്ഷനായി. അബ്ദുള്ള തെരുവത്ത്, ഷാജി ആലിൽ, നാസർ പറമ്പൻസ്, രഞ്ജൻ, മുഹമ്മദ് സാലിഹ് കൊല്ലംകുഴി, ഡോ. നദീർ, അബ്ദുൽ ഖാദർ മുസ്‌ലിം വീട്ടിൽ എന്നിവർ സംസാരിച്ചു. റെജിൻ മുജീബ്, ഷെരീഫ് ചോലക്കുണ്ടിൽ, സിയാദ് മണത്തല, ശിഹാബ് മണത്തല, നിസാമുദ്ദീൻ പറമ്പൻസ്, ശുഹൈബ് ചീനപ്പുള്ളി എന്നിവർ നേതൃത്വം നൽകി. നൂറോളം പേർക്ക് ഘട്ടം ഘട്ടമായി എല്ലാ മാസവും സൗജന്യ ഡയാലിസ് സഹായം നൽകാൻ ട്രസ്റ്റ് ഭാരവാഹികൾ തീരുമാനിച്ചു.