1


തൃശൂർ: മതനിരപേക്ഷ മൂല്യങ്ങൾക്കെതിരെ സംഘ്പരിവാർ കടന്നാക്രമണം നടത്തുന്നുവെന്നാരോപിച്ച് ഇന്ന് വൈകിട്ട് അഞ്ചിന് എൽ.ഡി.എഫ് പ്രതിഷേധം. കോർപറേഷൻ പരിസരത്ത് മനുഷ്യച്ചങ്ങല തീർക്കും. തുടർന്നുള്ള പൊതുസമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും. കുന്നംകുളത്ത് എ.സി. മൊയ്തീൻ എം.എൽ.എ, നാട്ടികയിൽ മന്ത്രി കെ. രാജൻ, ചാലക്കുടിയിൽ ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, മണലൂരിൽ പി.കെ. രാജൻ മാസ്റ്റർ, ഇരിങ്ങാലക്കുടയിൽ യൂജിൻ മൊറേലി, ചേലക്കരയിൽ അഡ്വ. സി.ടി. ജോഫി, കയ്പമംഗലത്ത് സി.എൻ. ജയദേവൻ, കൊടുങ്ങല്ലൂരിൽ കെ.ജി. ശിവാനന്ദൻ, പുതുക്കാട് കെ.കെ. രാമചന്ദ്രൻ എം.എൽ.എ, ഒല്ലൂരിൽ കെ.കെ. വത്സരാജ്, ഗുരുവായൂർ എം. ബാലാജി എന്നിവർ ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരിയിൽ ആഗസ്റ്റ് അഞ്ചിന് നടക്കുന്ന പരിപാടി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.