വടക്കാഞ്ചേരി: ഗുരുജയന്തി ദിനാഘോഷം തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ ആഘോഷിക്കാൻ സമ്പൂർണ നേതൃത്വ കൺവെൻഷൻ തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് എം.എസ്. ധർമ്മരാജൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. ജയന്തി ആഘോഷത്തിന്റെ ഭാഗമായി 17ന് പതാകദിനം, സെപ്തംബർ 6, 7 ദിവസങ്ങളിൽ ഗുരുദേവസന്ദേശ വാഹന വിളംബര ജാഥ, ഘോഷായാത്ര, പൊതുസമ്മേളനം, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നീ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. യൂണിയൻ കൗൺസിൽ അംഗം പി.ജി. ബിനോയ് സ്വാഗതവും യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി മജീഷ് നന്ദിയും പറഞ്ഞു.