inauguration

മാള: തീരദേശ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പൊയ്യ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിപ്പറമ്പിലെ ജലനിധി ഓഫീസിന് മുമ്പിൽ പ്രതിഷേധധർണ സംഘടിപ്പിച്ചു. മാള ഏരിയ കമ്മിറ്റി അംഗം ഐ.എസ്. അക്ഷയ് ധർണ ഉദ്ഘാടനം ചെയ്തു. വി.എസ്. ലക്ഷ്മണൻ അദ്ധ്യക്ഷനായി. കെ.ജെ.ഷൈമോൻ,റപ്പായ് അമ്പൂക്കൻ, എ.എസ്.വിജീഷ്, രമ ബാബു, പ്രിയ ജോഷി എന്നിവർ പ്രസംഗിച്ചു.