photo

പാവറട്ടി : എസ്.എൻ.ഡി.പി. യോഗം ഗുരുവായൂർ യൂണിയൻ എളവള്ളി പഞ്ചയത്ത് മേഖലാ നേതൃസംഗമം യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.എ. സജീവൻ അദ്ധ്യക്ഷനായി. ഡയറക്ടർ ബോർഡ് അംഗം വിമലാനന്ദൻ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. സെപ്തംബർ ഏഴിന് ഗുരുദേവ ജയന്തി ശാഖകളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. സെപ്തംബർ 21ന് ഗുരുസമാധി ആചരണം യൂണിയനിൽ അഞ്ചുദിവസം നടത്താനും തീരുമാനമായി. ഡയറക്ടർ ബോർഡ് അംഗം പി.പി. സുനിൽകുമാർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രമണി ഷൺമുഖൻ, സെക്രട്ടറി ശൈലജ കേശവൻ, യൂണിയൻ കൗൺസിലർ കെ.കെ. രാജൻ, പറക്കാട് ശാഖാ സെക്രട്ടറി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.