model

തൃശൂർ: ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി വിജയോത്സവം 2025 നടത്തി. മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ എം.എൽ.റോസി അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.ആർ.സ്മിത, ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപക കെ.പി.ബിന്ദു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് പൂവത്തിങ്കൽ, കൗൺസിലർ റെജി ജോയ് എന്നിവർ വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
പി.ടി.എ പ്രസിഡന്റ് രേഷ്മ മനീഷ്‌കുമാർ, സുധീഷ് മേനോത്ത് പറമ്പിൽ, ഷാന്റി ജോസ്, രേഷ്മ രാമകൃഷ്ണൻ, ഷിജി വർഗീസ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എം.എ.അനിത പങ്കെടുത്തു.