photo

പാവറട്ടി: മരുതയൂർ ഗവ. യു.പി സ്‌കൂളിൽ പ്രഭാത ഭക്ഷണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.എം. റജീന ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിമല സേതുമാധവൻ അദ്ധ്യക്ഷയായി. ഷീബ തോമസ്, സരിത രാജീവ്, സിബി ജോൺസൻ, ടി.കെ. സുബ്രഹ്മണ്യൻ, ദ്രൗപതി, സൗമ്യ സുനിൽ, സിൽജി ജോജു, ഹെഡ്മിസ്ട്രസ് പി.എസ്. മീന, ആർ.കെ. സൗദ, പി.ടി.എ പ്രസിഡന്റ് എ.ടി. പ്രവീൺ എന്നിവർ സംസാരിച്ചു.